Top
21
Tuesday, November 2017
About UsE-Paper

ഡ്രാഗൺ എന്നാല്‍

Wednesday Jul 19, 2017
ഷിജില്‍ പന്തക്കപ്പാറ

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള

ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി

ഡ്രാഗണ്‍ ഓപ്പണിംഗ് വേരിയേഷന്‍ സിസിലിന്‍ ഡിഫെന്‍സ് കുടുംബത്തില്‍ പെട്ടതാണ്. ബ്ലാക്ക്  g6  മൂവും അതിന് ശേഷം  Bg7 നും കളിച്ച് ബിഷപ്പ് ഫിയാന്‍ചെറ്റൊയും ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത.  g6  കളിക്കുന്ന എല്ലാ സിസിലിന്‍ ഡിഫെന്‍സ് ഓപ്പണിംഗിനെയും പൊതുവെ 'ഡ്രാഗണ്‍' എന്നു വിളിക്കുന്നു. അതില്‍ തന്നെ 'ആക്‌സിലറേറ്റഡ് ഡ്രാഗണ്‍', 'ഹൈപ്പര്‍ ആക്സിലറേറ്റഡ് ഡ്രാഗണ്‍' എന്നിങ്ങനെ വ്യത്യസ്തങ്ങളായ വേരിയേഷനുകള്‍ ഉണ്ട്. 'ഡ്രാക്കോ' എന്ന പ്രത്യേക രീതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളുടെ ആകൃതിയിലാണ് ഈ വേരിയേഷനില്‍ ബ്ലാക്കിന്‍റെ പോണുകളുടെ വിന്യാസം. ഡ്രാഗണിന്‍റെ ലാറ്റിന്‍ പേരാണ് ഡ്രാക്കോ.



കെന്റല്‍ ആല്‍ബര്‍ട്ട് മായി ഞാന്‍ ഡ്രാഗണ്‍ വേരിയേഷനില്‍ കളിച്ചു ജയിച്ച കളിയിലൂടെ നമുക്കിനി സഞ്ചരിക്കാം.




[Event "SUNDAY MORNING ACTION"]
[Site "MARSHALL CHESS CLUB"]
[Date "2017.07.09"]
[Round "?"]
[White "KENDALL, ALBERT."]
[Black "SHIJIL, KUNDILAKKANDI."]
[Result "0-1"]
[ECO "B27"]
[BlackElo "1791"]


1. e4 c5 2. Nf3 g6 3. d4 cxd4 4. Nxd4  


ബ്ലാക്ക് പോണ്‍ വിന്യാസം ഡ്രാഗണ്‍ രൂപത്തില്‍ കാണാം



Bg7 5. Be3 Nf6 6. Nc3 O-O 7. Bd3 d5 8. e5
Nfd7 9. e6 Nc5 10. exf7+ Rxf7 11. b4


b4 നീക്കം ബ്ലാക്കിന് വിന്നിംഗ് അഡ്വാന്‍റ്റേജ് പ്രധാനംചെയ്തു  


Nxd3+ 12. Qxd3 e5 13. Nb3 d4



വ്യക്തമായ മെറ്റീരിയല്‍ അഡ്വാന്‍റ്റേജ് ബ്ലാക്കിന് ലഭിക്കുന്നു
ഒന്നുകില്‍ ബിഷപ്പ് അല്ലെങ്കില്‍ നൈറ്റ് പോണിന് പകരമായി ലഭിക്കുന്നു.



14. Bxd4 exd4
15. Ne2 Bf5 16. Qc4 Nc6 17. b5 Ne5 18. Qc5 Rc8 19. Qxd4



ഈ പോണ്‍ എടുക്കുക വഴി വൈറ്റ് ക്വീന്‍ സ്കുവെറിങ്‌ ടാക്റ്റിക്സ് വഴി ബ്ലാക്കിന് ലഭിക്കുന്നു.കളിയില്‍ ശക്തമായ മേധാവിത്വവും.  


Nf3+ 20. gxf3 Bxd4 21.
Nbxd4 Qa5+ 22. c3 Rxc3 23. Nxc3 Qxc3+ 24. Ke2 Re7+ 25. Kd1 Qxa1+ 26. Kd2 Qxd4+
27. Kc1 Qc3+ 28. Kd1



വൈറ്റ് കിംഗിനെ, ബ്ലാക്ക് ക്വീന്‍ ഉപയോഗിച്ച് ബിഷപ്പിന്‍റെ സപ്പോര്‍ട്ടോടുകൂടി ചെക്ക് മേറ്റ് ആക്കിയിരിക്കുന്നു. e ഫയല്‍ റൂക്കിന്‍റെ നിയന്ത്രണത്തിലുമാണ്.


Qc2# 0-1

 ചെസ്സ് പ്രശ്നോത്തരി 12


ബ്ലാക്ക് നീക്കം നടത്തി വിജയിക്കുന്നു

കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് തിരഞ്ഞെടുത്ത വിജയി

ഷിബുരാജ് സി
നാലുമുക്ക്

ചെസ്സ് പ്രശ്നോത്തരി 11
ഉത്തരം

1. Rd5+  Kf6
2. R*f5+  K*f5
3. e4+     Kf6
4. Nd5+   Ke6
5. N*c7   + -

Categories