Top
23
Tuesday, January 2018
About UsE-Paper

ബ്ലാസ്റ്റേഴ്‌‌‌‌‌സ് ഉണരുമോ?; ഡേവിഡ് ജെയിംസ് പരിശീലകനായി തിരികെയെത്തുന്നു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > കേരള ബ്ലാസ്റ്റേഴ്‌‌‌‌‌‌‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. റെനി മ്യൂലന്‍സ്റ്റീന്റെ രാജിയോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സിന് നിയമിക്കേണ്ടി വന്നത്.

മ്യൂലന്‍സ്റ്റീന്റെ രാജിക്ക് പിന്നാലെ ഡേവിഡ് ജെയിംസ് കേരളത്തിലെത്തിയിരുന്നു. ഐഎസ്എല്‍ ഒന്നാം സീസണില്‍ ബ്‌ളാസ്റ്റേഴ്‌‌‌‌സിന്റെ പരിശീലകനും ഗോള്‍കീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. അന്ന് ബ്‌ളാസ്റ്റേഴ്‌സ് ഫൈനലിലെത്തുകയും ചെയ്‌തു.
 

Categories