20 May Sunday

ബബ്ള്‍ സോക്കര്‍ ലീഗ് കൊച്ചിയിലേക്കും: തുടക്കം ശനിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കൊച്ചി > കൂറ്റന്‍ ബലൂണുകള്‍ ധരിച്ചുകൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും ഫുട്ബോള്‍ കളിക്കുന്ന ബബ്ള്‍ സോക്കര്‍ ലീഗിന് ശനിയാഴ്ച കൊച്ചിയില്‍ തുടക്കമാകും.  ഇന്ത്യയില്‍തന്നെ ആദ്യമായാണ് ബബ്ള്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കപ്പെടുന്നത്. നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചുമിനിറ്റില്‍ ഹാഫ്‌ടൈം ഉണ്ടാകും.പ്ലിങ് ഫൂഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന്‍ കമ്യൂണിറ്റി ഇവന്റ്‌സും സംയുക്തമായാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മേയ് 19ന്‌ കടവന്ത്ര സെസ്റ്റോ ഫുട്ട്‌ബോള്‍ ടര്‍ഫില്‍ പ്രിലിമിനറി മത്സരങ്ങളാണ് ആദ്യം നടക്കുക. ഫൈനല്‍ മത്സരങ്ങള്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ മേയ് 26 നു നടക്കും.

പ്രിലിമിനറി മത്സരങ്ങള്‍ക്ക് മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സഹസംഘാടകനും പ്ലിങ് ഫൂഡ്‌സ് സ്ഥാപകനുമായ ആന്‍ഡ്രീന്‍ മെന്‍ഡസ് പറഞ്ഞു. കോര്‍പ്പറേറ്റ് ടീമുകള്‍, സ്‌കൂള്‍കോളെജ് ടീമുകള്‍, പ്രൊഫെഷണല്‍ ക്ലബുകള്‍, വനിതകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്. കളിയുടെ രസത്തിനുവേണ്ടിയും, വിവിധ സമ്മാനങ്ങള്‍ക്കുവേണ്ടിയുമാകും മത്സരമെന്ന് പങ്കെടുക്കുന്നവരെ സ്വാഗതംചെയ്ത്  ആന്‍ഡ്രീന്‍ കൂട്ടിച്ചേര്‍ത്തു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബബ്ള്‍ സോക്കര്‍ ലീഗ് ഔദ്യോഗിക വെബ്‌സൈറ്റായ www.bubblesoccerleague.in സന്ദര്‍ശിക്കുക

പ്രധാന വാർത്തകൾ
Top