15 November Thursday

വേണം, ബ്രസീലിന് കളിമെനയാൻ ഒരാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


കസാൻ
ബൽജിയവുമായുള്ള ക്വാർട്ടറിൽ ബ്രസീലിന് തിരിച്ചടിയായത് മികച്ചൊരു മധ്യനിരക്കാരനെ. ബൽജിയംനിരയിൽ കെവിൻ ഡി ബ്രയ്ൻ കളംപിടിച്ചപ്പോൾ ബ്രസീലിന് ആരുമുണ്ടായില്ല. ഫിലിപ് കുടീന്യോ മങ്ങി.
|
സാധാരണഗതിയിൽ പൗളീന്യോ, കാസെമിറോ, റെനാറ്റോ അഗുസ്റ്റോ എന്നിവരെവച്ചാണ് ടിറ്റെ മധ്യനിര ഒരുക്കുന്നത്. ഇതിൽ കാസെമിറോയ്ക്ക് പ്രതിരോധത്തിന്റെ ചുമതലയാണ്. അഗുസ്റ്റോയ്ക്ക് സംഘാടനം. പൗളീന്യോക്ക് ആക്രമണവും. അഗുസ്റ്റോ മികച്ച ഫോമിലായിരുന്നില്ല. ടിറ്റെ തന്ത്രം മാറ്റി. വമ്പൻ ടീമുകൾക്കെതിരെ കാസെമിറോയ്ക്കൊപ്പം ഫെർണാണ്ടിന്യോയെ ഇറക്കി. മറ്റ് ടീമുകൾക്കെതിരെ കൂടുതൽ ആക്രമണത്തിനായി കുടീന്യോയെ മധ്യനിരയുടെ വലതുഭാഗത്തേക്ക് മാറ്റി. സന്നാഹമത്സരങ്ങളിൽ ഇത് വിജയിച്ചതിനാൽ ടിറ്റെ തുടർന്നു. ബൽജിയത്തിനെതിരെ കാസെമിറോ ഉണ്ടായില്ല. ഫെർണാണ്ടിന്യോ ഇറങ്ങി.
ബൽജിയവുമായുള്ള കളിയിൽ കുടീന്യോ മധ്യഭാഗത്തായിരുന്നു. 

പക്ഷേ, ഇടതുഭാഗത്ത് മാത്രമായി ബ്രസീലിന്റെ ആക്രമണം. അവിടെ മാഴ്സെലോ‐കുടീന്യോ‐നെയ്മർ സഖ്യം രൂപപ്പെട്ടു. വലതുപാർശ്വത്തിൽ വില്ലിയൻ ഒറ്റപ്പെട്ടു. വലതുഭാഗത്തൂടെ ബൽജിയം ആക്രമിച്ചു. ഡി ബ്രയ്ന്റെ ഗോൾ വന്നത് ഈ വഴിയിലൂടെയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top