21 November Wednesday

‘ഭാഗ്യമല്ല, കഴിവുതന്നെ നിർണായകം’

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


'ഞാൻ ഭാഗ്യത്തെക്കുറിച്ച് സംസാരിക്കില്ല. കാരണം ആളുകളുടെ കഴിവിനെ കളിയാക്കുന്നതുപോലെയാണത്. ബൽജിയം കഴിവുള്ളവരായിരുന്നു. അതിൽ ഭാഗ്യമല്ല. അവിടെ ഒരു കുർടോയുണ്ടായിരുന്നു. അയാൾ തടഞ്ഞിട്ടതിനെയൊക്കെ ഭാഗ്യത്തിൽ ഒതുക്കാനാകുമോ?‐ ടിറ്റെ ചോദിക്കുന്നു. ഫുട്ബോളിനെ വിലയിരുത്തേണ്ടത് പൊള്ളയായ വാക്കുകൾകൊണ്ടല്ല. സമഗ്രതയോടെ, തന്ത്രപരമായി, സാങ്കേതികമായി, വൈകാരികമായി, ഭൗതികമായി വിലയിരുത്തേണ്ടതാണ് ഫുട്ബോളിലെ ജയവും തോൽവിയുമെല്ലാം‐ ടിറ്റെ വ്യക്തമാക്കുന്നു.

ആഴത്തിൽ വേരുള്ള മരമാണ് ടിറ്റെയുടെ ഈ ബ്രസീൽ. ഒന്നുലഞ്ഞുവെങ്കിലും ഇളകിയിട്ടില്ല. നാലുവർഷം കഴിഞ്ഞാൽ ഖത്തർ ലോകകപ്പ്. അപ്പോഴും യുവാക്കളുടെ സംഘമാകും ബ്രസീൽ. നെയ്മർ, കുടീന്യോ, ഫിർമിനോ, കാസെമിറോ എന്നിവർക്ക് 26 വയസ്സാണ് ഇപ്പോൾ. കോസ്റ്റയ്ക്ക് ഒരു വയസ്സ് കൂടുതൽ. ജെസ്യൂസിന് 21 വയസ്സേ ആയുള്ളൂ. മാർകിന്യോക്ക് 24. ഇരുപത്തൊന്നുകാരനായ ആർതറും പതിനേഴുകാരനായ വിനീഷ്യസും ലുവാനുമൊക്കെ കാത്തിരിക്കുന്നു.

പ്രധാന വാർത്തകൾ
Top