22 June Friday
ജപ്പാൻ പരാഗ്വേയെ വീഴ്‌ത്തി

ബൽജിയത്തിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊമ്പനി കൊമ്പത്ത്‌ ... ലോകകപ്പിനുള്ള ബൽജിയം ടീമിന്റെ നായകനായ വിൻസെന്റ് കൊമ്പനി ആരാധകരായ കുട്ടികൾക്കൊപ്പം


ബ്രസൽസ്
ലോകകപ്പ് സന്നാഹമത്സരത്തിൽ ബൽജിയത്തിന് മിന്നുംജയം. ഒന്നിനെതിരെ നാലുഗോളിന്് കോസ്റ്റ റിക്കയ്ക്ക് ബൽജിയം മുന്നറിയിപ്പു നൽകി. മറ്റ്‌ മത്സരങ്ങളിൽ ജപ്പാൻ രണ്ടിനെതിരെ നാലുഗോളുകൾക്ക്‌ പരാഗ്വേയെയും മടക്കമില്ലാത്ത രണ്ടു ഗോളിന് സെനെഗൽ ദക്ഷിണ കൊറിയയെയും തകർത്തു.

ഇരട്ടഗോൾ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത റൊമേല ലുക്കാക്കുവിന്റെ ഉശിരൻ പ്രകടനമാണ് ബൽജിയത്തിന് വൻ ജയം സമ്മാനിച്ചത്. പ്രതിരോധക്കാരൻ വിൻസെന്റ് കൊമ്പനിയില്ലാതെയാണ് ബൽജിയം ഇറങ്ങിയത്. രണ്ടാം പകുതിയുടെ മധ്യത്തിൽ ബൽജിയത്തിന്റെ ഏദെൻ ഹസാർഡ് പരിക്കേറ്റ് പുറത്തായി.കോസ്റ്റ റിക്കയാണ് മത്സരത്തിൽ ഗോളടി തുടങ്ങിയത്. ബ്രൈൻ റൂയിസാണ് വല ചലിപ്പിച്ചത്്. പിന്നാലെ ബൽജിയം സമനില കണ്ടെത്തി. ഹസാർഡിന്റെ ക്ലോസ് റേഞ്ച് ഡ്രെയ്സ് മെർടെൻസ് ലക്ഷ്യത്തിലെത്തിച്ചു. ഇടവേളയ്ക്ക് പിരിയുംമുമ്പ് ലുക്കാക്കു ലീഡ് ഉയർത്തി. മെർടെൻസൻ നീട്ടിനൽകിയ പന്തിൽനിന്നായിരുന്നു ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വലതുവിങ്ങിൽനിന്ന് നസെർ ചൻഡി തൊടുത്ത പന്ത് ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ മുന്നേറ്റക്കാരൻ ലക്ഷ്യത്തിലെത്തിച്ചു.

പകരക്കാരൻ മിച്ചി ബാറ്റ്ഷുയിയുടെ വകയായിരുന്നു ബൽജിയത്തിന്റെ നാലാം ഗോൾ. വഴിയൊരുക്കിയത് ലുക്കാക്കുവും. ലോകകപ്പിൽ ഇംഗ്ലണ്ട് ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് ബൽജിയം. തിങ്കളാഴ്ച പാനമയുമായാണ് ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടുമായുള്ള മത്സരം നിർണായകമാണ്. സെർബിയയുമായാണ് കോസ്റ്റ റിക്കയുടെ ആദ്യമത്സരം.

2002നുശേഷം ലോകകപ്പിനെത്തിയ സെനെഗൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ മടക്കമില്ലാത്ത രണ്ടു ഗോളിനാണ്  തോൽപ്പിച്ചത്. സെനെഗലിന്റെ ആദ്യ ഗോൾ കൊറിയയുടെ ദാനഗോളായിരുന്നു. കൊറിയയുടെ കിം യങ് ഗുവോണിന്റേതാണ് ദാനഗോൾ. പരിക്കുസമയത്ത് പെപ്പ് കോന്റ സെനെഗലിന്റെ  രണ്ടാംഗോൾ നേടി. ഗ്രൂപ്പ് എച്ചിൽ പോളണ്ടുമായാണ് സെനെഗലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എഫിൽ തിങ്കളാഴ്ച കൊറിയ സ്വീഡനെ നേരിടും.പരാഗ്വേക്കെതിരെ ജപ്പാന്റെ തകാഷി ഇനൂയ്‌ ഇരട്ടഗോൾനേടി. ഷിൻജി കഗാവ ഒരു ഗോളടിച്ചു.മറ്റൊന്ന്‌ ദാനഗോളായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top