17 November Saturday

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൈനക്ക് വെങ്കലം: 37മെഡലുകളോടെ ഇന്ത്യ ഒമ്പതാംസ്ഥാനത്ത്

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ജക്കാര്‍ത്ത  > ഏഷ്യന്‍ ഗെയിംസ് വനിത ബാഡ്മിന്റണ്‍ സിംഗിള്‍സ്   സെമിഫൈനലില്‍ സൈന നേവാളിന്‌ തോല്‍വി. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്‌പെയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങിനോട് സൈന പരാജയപ്പെട്ടു. ഇതോടെ സൈനക്ക് വെങ്കല മെഡല്‍ ലഭിച്ചു.

  ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-14. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.

മികച്ച കളിയാണ് തായ് സൂ യിങ് പുറത്തെടുത്തതെന്ന് മത്സര ശേഷം സൈന പ്രതികരിച്ചു.ഇതോടെ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളുമായി ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.




 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top