17 December Monday

ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 163 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

അബുദാബി > ഏഷ്യാകപ്പിന്റെ ആവേശപോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 43.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി. പാക്ക് നിരയില്‍ ആകെ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീ‌ഴ്‌ത്തി. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. 62 പന്തില്‍ ആറു ബൗണ്ടറികളോടെ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.






 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top