25 September Tuesday

അർജന്റീന പ്രീക്വാർട്ടറിൽ ; നൈജീരിയയെ ഒന്നിനെതിരെ രണ്ട്ഗോളിന് കീഴടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

നൈജീരിയക്കെതിരെ ഗോൾ നേടിയ ലയണൽ മെസി മൈതാനത്ത്‌ മുട്ടുകുത്തി പ്രാർഥിക്കുന്നു


മോസ്കോ

നിർണായക മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ രണ്ട്ഗോളിന്  കീഴടക്കി അർജന്റീന ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടറിൽ കടന്നു. ലയണൽ മെസിയും മാർകോസ് റോഹോയും അർജന്റീനയുടെ ഗോൾ നേടി. ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഐസ്ലൻഡിനെ 2‐1ന് തോൽപിച്ചു. ഒമ്പത് പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി. അർജന്റീനക്ക് നാല് പോയിന്റ് ലഭിച്ചു. മൂന്ന് പോയിന്റോടെ നൈജീരിയയും ഒരു പോയിേൻറാടെ ഐസ്ലൻഡും പുറത്തായി.

30ന് രാത്രി ഏഴരക്ക് നടക്കുന്ന പ്രീക്വാർട്ടറിൽ അർജന്റീന ഫ്രാൻസിനെയും ജൂലൈഒന്നിന് രാത്രി 11.30ന് ക്രൊയേഷ്യ ഡെൻമാർക്കിനെയും നേരിടും. 

ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞ ഫ്രാൻസും ഡെൻമാർക്കും പ്രീക്വാർട്ടറിലെത്തി. പെറു  രണ്ട് ഗോളിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top