21 September Friday

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച്‌; അർജന്റീന 1 ഐസ്‌ലൻഡ്‌ 1

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

മോസ്‌കോ > ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനക്ക്‌ കടുത്ത പരീക്ഷ. ആദ്യ പകുതി പിന്നിടുമ്പോൾ അർജന്റീന ഐസ്‌ലൻഡും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്‌.

അർജന്റീ്നക്കായി സെർജിയോ അഗ്യൂറോയാണ്‌ ആദ്യം ഗോൾ നേടിയത്‌. ബോക്‌സിനകത്ത്‌ പന്ത്‌ സ്വീകരിച്ച അഗ്യൂറോയുടെ ക്ലീൻ ഫിനിഷ്‌. അഗ്യൂറോയുടെ ആദ്യ ലോകകപ്പ്‌ ഗോളാണിത്‌.

അർജന്റീനയുടെ ഗോളിന്റെ ആരവമടങ്ങും മുൻപേ ഐസ്ലൻഡ്‌ ഒപ്പമെത്തി. അർജന്റീനയുടെ പ്രതിരോധത്തിലെ അലസത മുതലെടുത്ത്‌ ഫിൻബൊഗാസൻ ഐസ്‌ലാൻഡിനായി അവരുടെ ആദ്യ ലോകകപ്പ്‌ ഗോൾ നേടി. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top