21 November Wednesday

'ജിഎസ്ടി: നാം അറിയേണ്ടത് '; യൂത്ത് ഇന്ത്യ കുവൈത്ത് സെമിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

കുവൈത്ത് സിറ്റി > യൂത്ത് ഇന്ത്യ കുവൈത്ത് 'ജിഎസ്ടി: നാം അറിയേണ്ടത്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സെമിനാര്‍ സാമ്പത്തിക വിദഗ്ദ്ധനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ പി പി അബ്ദുല്‍ റസാക്ക് ജിഎസ്ടിയിലെ രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ചു.

'ജിഎസ്ടി: നാം അറിയേണ്ടത്' എന്ന  വിഷയം പ്രസന്റേഷന്‍ സഹായത്തോടെ പി കെ മനാഫ് അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ പ്രസിഡണ്ട് നജീബ് സി കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാമൂഹിക വിഭാഗം വകുപ്പ് കണ്‍വീനര്‍ മുഹമ്മദ് ഹാറൂണ്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നയീം നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top