ലെസ്റ്റര്‍ > സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലണ്ടന്‍ സന്ദര്‍ശിക്കുന്നു. ഹര്‍ക്കിഷന്‍ സിങ്ങ് സുര്‍ജിത്തിന്റെ നൂറാം ജന്മദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായാണ് യെച്ചൂരി ലണ്ടനില്‍ എത്തിയത്. ലെസ്റ്ററില്‍ ചേര്‍ന്ന അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്(എഐസി), ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെയും(ഐഡബ്ള്യുഎ) സംയുക്ത കേന്ദ്രകമ്മിറ്റി യോഗത്തെ യെച്ചൂരി അഭിസംബോധന ചെയ്തു.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ചും, നോട്ട് പിന്‍വലിക്കല്‍ മൂലം ഇന്ത്യന്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും യെച്ചൂരി യോഗത്തില്‍ സംസാരിച്ചു. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം ഹര്‍ക്കിഷന്‍ സിങ്ങ് സുര്‍ജിത്ത് ഭവന് പഠനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യെച്ചൂരി യോഗത്തില്‍ അറിയിച്ചു. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയ്ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
ലണ്ടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഹര്‍സേവ് ഡയന്‍സ് യോഗത്തില്‍ അധ്യക്ഷനായി. എഐസി കേന്ദ്രകമ്മറ്റിയിലെ മാഞ്ചസ്റ്റെറില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളായ മഹേഷ്,ജാനേഷ്,വിനോദ്,ഷാജിമോന്‍,ജയന്, ജീജോ, ശ്രീമതി ജീജോ, എന്നിവര്‍ പങ്കെടുത്തു. ഈസ്റ്റ്ഹാം ലണ്ടനില്‍ നിന്ന് സുഗതന്, ഇബ്രാഹിം, എന്നിവരും പങ്കെടുത്തു.