22 September Saturday

ക്രാന്തിയുടെ മെയ് ദിനാഘോഷം; സീതാറാം യെച്ചൂരി മുഖ്യാതിഥിയാകും

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ഡബ്ലിൻ > ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെയ് ദിനാഘോഷത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മെയ് നാലിന്‌ വൈകിട്ട് 6.30ന് ഡബ്ലിനിലെ സ്റ്റിൽഓർഗൻ ടാൽബോൾട്ട് ഹോട്ടലിൽ വച്ചാണ് മെയ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്‌ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ക്രാന്തി.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തിൽ, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴിൽ സമയം എട്ടു മണിക്കൂർ ആയി നിജപ്പെടുത്താൻ തൊഴിലാളിവർഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മകൾ പുതുക്കലാണ് മെയ് ദിനാഘോഷം. രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത വര്‍ഗബോധത്തിന്റെ ആവിഷ്കാരം കൂടിയാണ് ഓരോ മെയ് ദിനാഘോഷവും.

കഴിഞ്ഞ മെയ് ദിനത്തിൽ പ്രവർത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയർലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചുവരുന്നു. മെയ് ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top