18 August Saturday

ഡബ്ല്യുഎംഎഫ് കുവൈറ്റ് ചാപ്റ്റര്‍ ഓപ്പണ്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കുവൈറ്റ് > ആഗോള മലയാളീ സംഘടനയായ 'വേള്‍ഡ് മലയാളീ ഫെഡറേഷന്‍' (ഡബ്ല്യുഎംഎഫ്)കുവൈറ്റ് ചാപ്റ്ററിന്റെ അഭിഖ്യത്തില്‍ നടത്തുന്ന ഓപ്പണ്‍ മെമ്പര്‍ഷിപ് ക്യാമ്പയ്നിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി . സാല്‍മിയയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത ടെലിവിഷന്‍ താരങ്ങളായ രാജ് കലേഷ്, മാത്തുക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സിനിമ പ്രവര്‍ത്തകനും കുവൈറ്റിലുള്ള ഗൂഗിള്‍ ട്രസ്റ്റഡ് ഫോട്ടോഗ്രാഫറും ആയ സിജോ എം അബ്രഹാമിന് ഡബ്ല്യുഎംഎഫ് മെമ്പര്‍ഷിപ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ടാലന്റ് കോര്‍ഡിനേറ്റര്‍ കൂടിയാണ് രാജ്  കലേഷ്.

ഡബ്ല്യുഎംഎഫ് കുവൈറ്റ് പ്രസിഡന്റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും മെമ്പര്‍ഷിപ് ക്യാമ്പയിന്‍ കണ്‍വീനറുമായ ജെയ്സണ്‍ കാളിയാനില്‍ സ്വാഗതം ആശംസിച്ചു. കോഡിനേറ്റര്‍ സുനില്‍.എസ്.എസ്, ഭരണ സമിതി അംഗങ്ങളായ രഞ്ജിത് പിള്ള,സലിം ഐഡിയല്‍,മാത്യു അരീപ്പറമ്പില്‍,സുമിത് ജോസ്,രഞ്ജിനി വിശ്വനാഥ് എന്നിവരും ഡബ്ല്യുഎംഎഫ്  കുടുംബാംഗങ്ങളും പങ്കെടുത്തു. ഐഡിയല്‍ സലിം നന്ദി രേഖപ്പെടുത്തി.

രൂപീകൃതമായി രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ 93 രാജ്യങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎംഎഫ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളീ ശൃംഘലയായി മാറിക്കഴിഞ്ഞു.
ഡബ്ലിയു.എം.എഫ്‌മെമ്പര്‍ഷിപ്പിനായി ബന്ധപ്പെടുക.
60636767/97217739/55668005
97240284/55638435/99246633



 

പ്രധാന വാർത്തകൾ
Top