26 September Wednesday

വനിതാവേദി കുവൈത്ത് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

കുവൈറ്റ് സിറ്റി > കത്വവ, ഉന്നാവ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വനിതാവേദി കുവൈത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ,വനിതാവേദി പ്രസിഡണ്ട് രമ അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധകൂട്ടായ്മയില്‍ പ്രവാസിക്ഷേമനിധി ബോഡ് ഡയറക്റ്റര്‍ എന്‍ അജിത് കുമാര്‍, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യൂ, പ്രസിഡണ്ട് ആര്‍ നാഗനാഥന്‍, കല കുവൈറ്റ് ജോയന്റ് സെക്രട്ടറി മുസ്ഫര്‍, ശോഭാസുരേഷ്, ശ്യാമളാനാരായണന്‍, ടി വി ഹിക്മത്, പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ദേവി സുഭാഷ് പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു. ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും, അത് കാര്യക്ഷമായി നടപ്പാക്കുന്നില്ലെന്നും,  സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. അബുഹലീഫ കലാസെന്ററില്‍ വെച്ച് നടന്ന പരിപാടിക്ക് വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു സ്വാഗതവും, ഷിനി റോബര്‍ട്ട് നന്ദിയും പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top