23 October Tuesday

ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

കുവൈറ്റ് സിറ്റി >  പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം.ഗസല്‍ ആല്‍ബങ്ങള്‍ക്കും നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കി.

കലയുടെ വേദിയിലും അദ്ദേഹം ഗസല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇടത്പക്ഷ പ്രസ്ഥാനങ്ങളുമായ് ചേര്‍ന്ന് നടക്കാനിഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ഇഎംഎസിനെ ഏറെ ഇഷ്ടപ്പെടുന്നയാളായിരുന്നു. കവിതകളെ ഗസലുകളാക്കി അവതരിപ്പിച്ച അദ്ദേഹത്തിന്റെ  ആല്‍ബങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന് ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top