23 October Tuesday

പ്രളയക്കെടുതിക്കൊരു പ്രവാസികൈത്താങ്ങ്; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കുവൈറ്റ് > പ്രളയക്കെടുതിയില്‍ പ്രവാസിയുടെ വേദനയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരുവാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ്  കുവൈറ്റ് തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. പരിപാടികള്‍ക്കായി മാറ്റി വെച്ച മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അബ്ബാസിയ ന്യൂ റോയല്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് പ്രവാസികളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു ദുരിതാശ്വാസക്യാമ്പുകളിലേക്ക് കാര്‍ഗോ ആയി അയക്കുവാനും തീരുമാനമായി . സഹായമായി വസ്ത്രങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങള്‍ അബ്ബാസിയയിലെ ന്യൂ റോയല്‍ സെന്ററില്‍ വസ്ത്രങ്ങള്‍ എത്തിച്ചു സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

കോണ്‍ടാക്‌ട് : 97114405, 65557002,65052800, 60077474, 65828713, 97751060, 99171790



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top