15 November Thursday

സുനില്‍കുമാര്‍ ചികിത്സാ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 

ദമാം > നവോദയ റാക്ക ഏരിയയിലെ പോര്‍ട്ട് യൂണിറ്റ് അംഗവും കിഡ്‌നി സംബന്ധമായ അസുഖം മൂലം ഇപ്പോള്‍ നാട്ടില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന തിരൂര്‍ സ്വദേശി സുനില്‍കുമാറിന് നവോദയ പ്രവര്‍ത്തകര്‍ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്‍ കൈമാറി.

കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി സി.പി.എ റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ  ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും  സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ നിര്‍വഹിച്ചു. യോഗത്തില്‍  സിപിഐ എം തിരൂര്‍ ഏരിയ സെക്രട്ടറി അഡ്വ. ഹംസകുട്ടി, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദലി നാണാത്ത്, നവോദയ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് നവോദയ റാക്ക ഏരിയ എക്‌സിക്യൂട്ടീവ് അംഗം ഷമീം എന്നിവര്‍ സംസാരിച്ചു.

 യോഗത്തിന് സിപിഐ എം  തിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിനേഷ് മാസ്റ്റര്‍ സ്വാഗതവും,  സുനില്‍കുമാര്‍ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ കൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top