20 May Sunday

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവുമായി എംപിമാര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

കുവൈറ്റ് സിറ്റി > ട്രാഫിക് നിയമലംഘനനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍ അഞ്ചു എംപിമാര്‍ സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചു.

ട്രാഫിക് നിയമത്തിന്റെ 76/1976 വകുപ്പിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍. ഇത് പ്രകാരം അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും   നിരത്തുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് റേസുകള്‍ നടത്തുന്നവര്‍ക്കും ആറ് മാസം തടവും 500 ദിനാര്‍ പിഴയും ഇടാക്കണം.

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി ടാക്‌സിയായി ഉപയോഗിക്കുന്നവര്‍ക്ക്  പിഴയും  ഒരു മാസത്തെ ജയില്‍വാസവും നല്‍കണമെന് നിര്‍ദേശത്തില്‍ എംപിമാര്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top