16 November Friday

സ്‌പോണ്‍സറുടെ പീഡനമെന്ന് സംശയം, യുവതിയെ വിവസ്‌ത്രയായി റോഡില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

കുവൈറ്റ് സിറ്റി > വീട്ടു വേലക്കാരിയായ എത്യോപ്യന്‍ യുവതിയെ വിവസ്‌ത്രയായി ജലീബ് അല്‍ ശുവൈക് റോഡരികില്‍ കണ്ടെത്തി. വിവരം കിട്ടിയതനുസരിച്ച് സ്ഥലത്തെത്തിയ പോലിസ് യുവതിയെ വസ്‌ത്രം ധരിപ്പിക്കുകയും ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രാഥമിക വിവരമനുസരിച്ച് ഒരു അറബിക് അദ്ധ്യാപികയാണ് ഇവരുടെ സ്‌പോണ്‍സര്‍.

മാനസിക വിഭ്രാന്തി കാണിച്ച ഇവര്‍ സ്‌പോണ്‍സറുടെ പീഡനത്തിനിരയായതാണെന്നാണ് സംശയിക്കുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് അല്‍-നബ റിപ്പോര്‍ട്ട് ചെയ്‌തു.

 

പ്രധാന വാർത്തകൾ
Top