24 October Wednesday

'ദി ലാസ്റ്റ് ഡെയ്‌സ് ഓഫ് അന്ന ' ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ദുബായില്‍ നടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 3, 2017

ചിത്രത്തിന്റെ അണിയറ ശില്‍പികള്‍

ദുബായ് > മെഹബൂബ് വടക്കാഞ്ചേരി രചനയും സംവിധാനവും നിര്‍വഹിച്ച  'ദി ലാസ്റ്റ് ഡെയ്‌സ് ഓഫ് അന്ന' എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ദുബായില്‍ നടന്നു. പേരാമംഗലത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈമണ്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പണം ഇരട്ടിപ്പിക്കല്‍ എന്ന ചതിയില്‍ അകപ്പെട്ട് തകര്‍ന്നു പോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാമ്പത്തിക ചൂഷണത്തില്‍ അകപ്പെടുന്ന പ്രവാസികളുടെ നേര്‍ചിത്രം വരച്ചു കാട്ടുന്ന ഈ ചിത്രം ഏതാനും ചില പ്രവാസികളുടെ നേതൃത്വത്തില്‍ ആണ് ചിത്രീകരിച്ചത്.
 
അറബിക്കഥ, അലക്‌സാണ്ടര്‍ ദി ഗ്രൈറ്റ് ,വീരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഗോപന്‍ മാവേലിക്കര, അബുദാബി നാടക മല്‍സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്ത ഷാജഹാന്‍ ഒറ്റത്തയ്യില്‍, ദി പോസ്റ്റുമാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മതാവ് ബഷീര്‍ സില്‍സില എന്നിവര്‍ ചിത്രത്തില്‍  വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇവരെക്കൂടാതെ മിനിമോള്‍ തൊമസ്, സരിതാ മേനോന്‍, അഞ്ജു, പാര്‍വ്വതി, ബേബി അക്ഷര, ആസിഫ് അസീസ്, ബിജു, രഞ്ജിത്, ഷിബു, റസാക്, മുഹാദ്, സുരേഷ് ബാബു, ശ്രീജിത് മേനോന്‍, ഫൈസി, അക്‌ബര്‍ഷ, രാഗേഷ് ,രാമചന്ദ്രന്‍ നായര്‍, ഫൈസല്‍ എന്നിവരും ഇതില്‍ വേഷമിട്ടിട്ടുണ്ട്. റഫീക്ക് വടക്കാഞ്ചേരി ആണ് എഡിറ്റിംഗ്


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top