23 July Monday

ബഹ്‌റൈനില്‍ പൊലിസ് ബസിനുനേരെ ഭീകരാക്രമണം; ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2017

മനാമ > ബഹ്‌റൈന്‍ തലസ്ഥാന നഗരമായ മനാമയ്ക്കു സമീപം ഭീകരാക്രമണത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി മനാമയിലേക്ക് വരുന്നതിനിടെ ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ജിദാഹ്ഫിസ് ഗ്രാമത്തിനു സമീപംവെച്ച് പൊലിസ് ബസിനുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വിദൂര നിയന്ത്രിത നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ നില ഗുരുതരമാണ്.

സംഭവം നടന്നയുടന്‍ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം നടക്കുകയാണ്. ഭീകരാക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഈ മാസം ഇതു രണ്ടാം തവണയാണു പൊലീസിനു നേരെ ആക്രമണം. ഒക്ടോബര്‍ രണ്ടിന് മനാമയ്ക്കു സമീപം ദയ്ഹിലെ ബുദൈയ ഹൈവേയില്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top