16 November Friday

വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കല്‍: ടാക്‌സ് ചുമത്തല്‍ വീണ്ടും പരിഗണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 25, 2018

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ നിന്നും വിദേശികള്‍ നാട്ടിലേക്കു പണമയക്കുന്നതിനു നികുതി ചുമത്തുന്നത് കുവൈറ്റ് സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. പാര്‍ലമെന്ററി സാമ്പത്തിക കാര്യ സമിതിയാണ് ഇക്കാര്യം വീണ്ടും പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ആലോചിക്കാന്‍ ചേരുന്ന സമിതി യോഗത്തില്‍ ധനമന്ത്രി നയ്ഫ് അല്‍ ഹജ്‌റഫും പങ്കെടുക്കും.

നേരത്തെ പാര്‍ലമെന്ററി നിയമനിര്‍മ്മാണ, നിയമകാര്യ കമ്മിറ്റിയുടെ മുന്‍പാകെ നികുതി ചുമത്തല്‍ നിര്‍ദേശം വന്നിരുന്നു, എന്നാല്‍ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് നികുതി നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് സമിതി വിലയിരുത്തുകയും തള്ളികളയുകയും ചെയ്തതാണ്. അതെ നിര്‍ദ്ദേശമാണ് വീണ്ടും പാര്‍ലമെന്റിന്റെയും ധനകാര്യ മന്ത്രിയുടെയും പരിഗണനക്കായി വീണ്ടും വന്നിരിക്കുന്നത്.

കുവൈറ്റില്‍ നിന്നും വിദേശികള്‍  ഒരു വര്‍ഷം  4.5 ബില്യണ്‍ കുവൈറ്റി ദിനാര്‍ തങ്ങളുടെ സ്വദേശത്തേക്ക് അയക്കുന്നുണ്ടെന്നാണ് കണക്കുകള്‍
സൂചിപ്പിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top