13 November Tuesday

മന്ത്രി ടി പി രാമകൃഷ്ണനുമായി ഇന്‍ഡോ - അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

കുവൈറ്റ് സിറ്റി > കേരള എക്‌സൈ‌‌‌സ് തൊഴില്‍ മന്ത്രി  ടി പി രാമകൃഷ്ണനുമായി ഇന്‍ഡോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച നടന്ന ചര്‍ച്ചയില്‍  ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ്,  ഉപദേശക സമിതി അംഗം വര്‍ഗീസ് പോള്‍, ജോയിന്റ് ട്രഷറര്‍ സിതോജ് കെ തോമസ്, ആര്‍ട്ട് കണ്‍വീനര്‍  സുനില്‍ കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ  ശുഭ സുബ്രന്‍,  ഉസ്‌മാന്‍ മടത്തില്‍, സൈലേഷ് അംഗങ്ങളായ  ജിയോ ടോമി,  ഷൈനി ഫ്രാങ്ക് എന്നിവരും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള എക്‌സൈസ് തൊഴില്‍ മന്ത്രി  ടി പി രാമകൃഷ്ണനു പുറമെ ഒഡെപക് ഉദ്യോഗസ്ഥരായ എം ഡി ശ്രീറാം വെങ്കിട്ടരാമന്‍, ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജനറല്‍ മാനേജര്‍  സാജു എസ് എസ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  ദീപു ടി എന്നി വരും പങ്കെടുത്തു, കേരള സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട കുവൈറ്റില്‍ നിന്നുള്ള സ്വദേശി, സ്വകാര്യ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളുമായി ചര്‍ച്ചകള്‍ക്കും മറ്റു നടപടിക്രമങ്ങള്‍ക്കുള്ള പിന്തുണ ഐഎ സിസി അംഗങ്ങള്‍ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ വിവിധ പങ്കാളിത്ത പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യമുള്ള  മലയാളികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ മന്ത്രിതല സംഘം വാഗ്ദാനം ചെയ്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top