19 December Wednesday

കല കുവൈറ്റ്‌ അംഗം സോമൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ നോർത്ത് യൂണിറ്റ് അംഗവും കൊല്ലം ജില്ലയിൽ ക്ലാപ്പന ആലും‌പീടിക സ്വദേശിയുമായ മുണ്ടകത്തറ വീട്ടിൽ സോമൻ കൃഷ്ണൻ (61 വയസ്സ്) നിര്യാതനായി.

സംസ്കാരം ഇന്ന്  വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പ്രസന്ന കുമാരി, മക്കൾ: നിഖിത സോമൻ, അരുൺ സോമൻ. കല കുവൈറ്റ് നോർത്ത് യൂണിറ്റ് അംഗം സുമാദത്തൻ സഹോദരനാണ്.


പ്രധാന വാർത്തകൾ
Top