19 April Thursday

യുഎഇയില്‍ ഇനി സ്‌‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം; പ്രവാസികള്‍ക്ക് തിരിച്ചടിയാകും

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ദുബായ് > യുഎഇയില്‍ സ്‌‌‌‌‌‌‌‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോ ംകമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലുള്ള പ്രിയപ്പെട്ടവരോട് പ്രവാസികള്‍ സംവദിക്കാന്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സ്‌‌‌‌കൈപ്പിനെയായിരുന്നു.

അംഗീകൃതമല്ലാത്ത വോയ്‌പ് (വോയ്‌‌‌‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌‌‌‌‌കൈപ്പ് യുഎഇ.യില്‍ നിയമവിരുദ്ധമാക്കുന്നത്. സ്‌‌‌‌‌‌‌‌‌‌‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്.

ഇത്തിസലാത്തിനും ഡുവിനും വോയ്‌പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേകം ആപ്പിക്കേഷനുകളുണ്ട്. പ്രതിമാസം നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കി.

 

പ്രധാന വാർത്തകൾ
Top