20 November Tuesday

പ്രഥമ കെ.സി.പിള്ള സ്‌മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2017

കുവൈറ്റ്‌ സിറ്റി > കേരള അസ്സോസ്സിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ കെ.സി.പിള്ള സ്‌മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മിഷിരിഫ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്നു. ടൂര്‍ണമെന്റില്‍  ഷിഫ അല്‍ ജസീറ സോക്കര്‍ എതിരിലാത്ത രണ്ടു ഗോളുകള്‍ക്ക് ഫാത്തിമ ബോയ്‌സിനെ പരാജയപെടുത്തി ടൂര്‍ണമെന്റ് ജേതാക്കളായി. മൂന്നാം സ്ഥാനം കാപ്‌സം ബോയ്‌സ് ആണ്. ബെസ്‌റ്റ് ഗോള്‍ കീപ്പര്‍ ശരത് തൃശൂര്‍ ( സോക്കര്‍ കേരള ), ടോപ്പ് സ്‌കോറര്‍ ശ്യാം ( സോക്കര്‍ കേരള ) , ബെസ്‌റ്റ് സ്‌ട്രൈക്കര്‍ ശരത് ( സോക്കര്‍ കേരള ) , ബെസ്‌റ്റ് പ്ലയെര്‍ രാജേഷ് ( ബ്രദേഴ്‌സ് കേരള ), ബെസ്‌റ്റ് ഡിഫെന്റര്‍ പെലെ ( ഫാത്തിമ ബോയ്‌സ് ) .

ടൂര്‍ണമെന്റ് അസ്സോസ്സിയേഷന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീം ലാല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് മണികുട്ടന്‍ എടക്കാട്ടായിരുന്നു അദ്ധ്യക്ഷന്‍. മലബാര്‍ ഗോള്‍ഡ് ജിസിസി മാനേജര്‍ അഫ്‌സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്‌തു .സാമൂഹ്യ പ്രവര്‍ത്തകര്‍ സത്താര്‍ കുന്നില്‍, ഇക്‌ബാല്‍ കുട്ടമംഗലം , ഹമീദ് കേളോത്ത് , അനിയന്‍ കുഞ്ഞു ,രഘുപാല്‍ , കെഫാക് പ്രസിഡണ്ട് ഗുലാം മുസ്‌തഫ , അസ്സോസ്സിയേഷന്‍ ഏരിയ ഭാരവാഹികള്‍  ഹരികുമാര്‍ എം എസ് , ഉണ്ണി താമരാല്‍ , എന്നിവര്‍ സംസാരിച്ചു.

ട്രഷറര്‍ ശ്രീനിവാസന്‍ മുനമ്പം നന്ദി പറഞ്ഞു . ഉബൈദ് പള്ളുരുത്തി , രാജീവ് ജോണ്‍ , സൈഫുദീന്‍, യാസര്‍ എം പതിയില്‍ , ഷാഹിന്‍ , ഷാജി കൊല്ലം , കെ ആര്‍ മോഹനന്‍ , ജയന്‍ , സാബു എം പീറ്റര്‍ ,ജോസ് , ലത്തീഫ് ,ഖാലിദ് , ഇക്‌ബാല്‍ , മുജീബ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു .


 

പ്രധാന വാർത്തകൾ
Top