15 November Thursday

ശ്രീനാരായണ ഗുരു സമാധി വിപുലമായ ചടങ്ങുകളോടെ ആചരിക്കും: സേവനം യുകെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2017

യുകെ > ശ്രീനാരായണ ഗുരുവിന്റെ 89ാമത് സമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചതായി സേവനം യുകെ. ഇതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനയും അന്നദാന വിതരണവും ഉണ്ടായിരിക്കും. പരിപാടികള്‍ ചിട്ടയോടെ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ചെയര്‍മാന്‍ ബൈജു പാലയ്‌ക്കല്‍ അറിയിച്ചു.

ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ അതിര്‍ത്തികളില്‍ ഒതുങ്ങാത്ത മഹാശ്രേഷ്‌ഠനായ നാരായണ ഗുരു ഇന്നും നമുക്കിടയില്‍, മനസ്സുകളില്‍ ഉണ്ട്. അത് വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുകയാണ് ഏറ്റെടുക്കേണ്ട ദൗത്യമെന്നും സേവനം യുകെ ഭാരവാഹികള്‍ പറഞ്ഞു




 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top