17 November Saturday

പത്തനംതിട്ട നിലയ്ക്കലിലെ ആദിവാസികള്‍ക്ക് സഹായവുമായി സേവനം യു കെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 7, 2018

ലണ്ടന്‍> പത്തനംതിട്ടയില്‍ ആരും തുണയില്ലാതെ കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ഭക്ഷണവും, വസ്ത്രവും സൗരോര്‍ജ്ജ വിളക്കുകളും നല്‍കാന്‍ സേവനം യുകെ.

പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിന് കീഴില്‍ വരുന്ന വനാന്തരങ്ങളില്‍ കഴിഞ്ഞുവരുന്ന ആദിവാസി സമൂഹമായ മലൈ പണ്ടാരങ്ങള്‍ക്കാണ് സംഘടന സഹായം എത്തിക്കുന്ന ത്. തീര്‍ത്തും ദയനീമായ അവസ്ഥയില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി മഴയും, വെയിലുമേറ്റ് കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിട്ട് ജീവിക്കുന്ന മലൈ പണ്ടാര വിഭാഗത്തിന്റെ ആദിവാസി ഊരില്‍ വൈദ്യുതിയും കടന്നുചെന്നിട്ടില്ല.

പത്തനംതിട്ട കളക്ടര്‍, വനംവകുപ്പ്, പോലീസ് എന്നിവരുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് സേവനം യുകെ ഈ ദൗത്യത്തിനായി കാട്ടിലേക്ക് കടന്നുചെല്ലുന്നത്. ഫെബ്രുവരി 7നാണ് ആദിവാസി ഊരില്‍ സേവനം യുകെയുടെ ദൗത്യത്തില്‍ ഒരു നാഴികക്കല്ല് പൂര്‍ത്തിയാകുന്നത്.

ആദിവാസി ഊരിലുള്ള ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായകരമാകുന്ന സൗരോര്‍ജ്ജ വിളക്കുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയും സേവനം യുകെ നല്‍കും. കാട്ടിലൂടെ കീലോമീറ്ററുകള്‍ ചുമന്ന് നടന്ന് വേണം ആദിവാസി ഊരിലേക്ക് എത്താന്‍. നാട്ടിലുള്ള സേവനം യുകെ കണ്‍വീനര്‍ സാന്നിധ്യത്തില്‍ പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. വിജയന്‍ വിതരണ ഉത്ഘാടനം നിര്‍വഹിക്കും. പാവപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നത് മൂകാംബിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയുമായ വിനു വിശ്വനാഥനാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top