15 December Saturday

അജിത്കുമാറിന് കേളി യാത്ര അയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Mar 4, 2018

 റിയാദ് > ഇരുപത്തിയഞ്ച് വര്‍ഷത്തെിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി പ്രവര്‍ത്തകന്‍ അജിത്കുമാറിന് കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കേളി ഹരീഖ് സൂക്ക് യുണിറ്റ് സെക്രട്ടറിയും അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി ഹരീഖില്‍ ഇലക്ട്രിഷ്യനായി ജോലിചെയ്തു വരികയായിരുന്നു. 

 
ഏരിയ പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തില്‍ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജന്‍ പള്ളിത്തടം സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണുര്‍, കേന്ദ്രകമ്മിറ്റി അംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ രാജു സികെ, ജയന്‍ പെരുനാട്, സിയാദ് മണ്ണഞ്ചേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒഎം ഹംസ, മന്‍സുര്‍, ജയറാം എന്നിവരും യുണിറ്റ് ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 
 
ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ശ്രീകാന്ത് കണ്ണൂരും, ഹരീഖ് സൂക്ക് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ചന്ദ്രനും അജിത്കുമാറിന് സമ്മാനിച്ചു. യാത്ര അയപ്പിന് അജിത്കുമാര്‍ നന്ദി പറഞ്ഞു. ഹരീഖ് സൂക്ക് യുണിറ്റിലെ നിരവധി പ്രവര്‍ത്തകര്‍ യാത്ര അയപ്പ് യോഗത്തില്‍ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top