Top
19
Tuesday, December 2017
About UsE-Paper

ലോക കേരള സഭ: ഇടതുപക്ഷ മതേതര കൂട്ടയ്‌മയില്‍ നിന്നും അഞ്ചു പേര്‍ പങ്കെടുക്കും

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌

മെല്‍ബണ്‍> കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍  മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിലെ അഞ്ചു പേര്‍ പങ്കെടുക്കുന്നു .  ജനുവരി 12 , 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് . സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി , ദിലീപ് രാജേന്ദ്രന്‍ ,പ്രതീഷ് മാര്‍ട്ടിന്‍ , ഹയാസ് വെളിയംകോട് ,സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങള്‍ യാത്ര അയപ്പ് നല്‍കി .

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.