23 September Sunday

'സേവ് എ ലൈഫ് ' ഹൃദയ ശസ്ത്ര ക്രിയാപദ്ധതിയുടെ സമാപനം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

കുവൈത്ത് സിറ്റി > കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ഗ്രിഗോറിയോസ് മൂവ്‌മെന്റ് സംഘടിപ്പിച്ചു വരുന്ന 'സേവ് എ ലൈഫ് ' എന്ന ഹൃദയ ശസ്ത്ര ക്രിയാപദ്ധതിയുടെ സമാപനം ''ഹാനോനോ 2017 ' എന്ന പേരില്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 23 വ്യാഴം അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

10 നും 18 നും ഇടയില്‍ പ്രായമുള്ളവരിലെ മികച്ച ഗായകരെ കണ്ടെത്താനുള്ള മത്സരവും സ്റ്റാര്‍ വോയിസ് 2017 എന്ന പേരില്‍ സമാപന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നണ്ട്. പ്രശസ്ത സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് സംഗീത പരിപാടിക്ക് നേതൃത്വം നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പത്രസമ്മേളനത്തില്‍ റവ. ഫാ.ജേക്കബ് തോമസ്, റെജി ഉമ്മന്‍, ദീപക് അലക്‌സ് പണിക്കര്‍, കെ.കെ.തമ്പി, ബാബു വര്‍ഗീസ്, ഉമ്മന്‍ കുര്യന്‍, ജേക്കബ് റോയ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66508109, 99476422 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.


 

പ്രധാന വാർത്തകൾ
Top