19 September Wednesday

ഗായകനെ ആലിംഗനം ചെയ്‌തു; സൗദിയില്‍ പെണ്‍കുട്ടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

റിയാദ് > സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ബലമായി ആലിംഗനം ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ ഗേള്‍ കെയര്‍ സ്ഥാപനിലേക്കു മാറ്റി. വെള്ളിയാഴ്‌ച രാത്രി മക്ക പ്രവിശ്യയിലെ മലയോര നഗരമായ തായിഫിലാണ് സംഭവം.

സൂഖ് ഒകാസ് ആഘോഷത്തിന്റെ ഭാഗമായി പ്രശസ്‌ത സൗദി - ഇറാഖി ഗായകനായ മാജിദ് അല്‍ മൊഹന്തിസിന്റെ സംഗീത കച്ചേരി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി സ്റ്റേജിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്‌തത്. കറുത്ത പര്‍ദ ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഉടന്‍തന്നെ മൊഹന്തിസിന്റെ അംഗ രക്ഷകര്‍ പിടിച്ചു മാറ്റി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കയാണ്.

പെണ്‍കുട്ടിയെ നിയമ നടപടികള്‍ക്കായി പ്രൊസിക്യൂഷന് കൈമാറും. രാജ്യത്തു കഴിഞ്ഞ മെയില്‍ നിലവില്‍ വന്ന പീഡന വിരുദ്ധ നിയമം ചുമത്താന്‍ കഴിയുന്ന കുറ്റമാണ് പെണ്‍കുട്ടി ചെയ്‌തതെന്നും പൊലിസ് പറഞ്ഞു. കുറ്റവാളിയെന്നു തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.


 

പ്രധാന വാർത്തകൾ
Top