17 December Monday

മതേതര ഭീഷണിക്ക് ബഹുജന കൂട്ടാഴ്മ രൂപപ്പെടണം ഇസ്ലാഹി സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 28, 2018



കുവൈത്ത് > ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് കളമൊരുക്കാനുള്ള ശ്രമങ്ങളെ മതേതര ബോധമുള്ളവരുടെ ജനകീയ കൂട്ടാഴ്മയിലൂടെ മാത്രമേ പരിഹാരം കാണാനാവുകയുള്ളൂവെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ, മതനിരപേക്ഷ തത്വങ്ങളും ആസൂത്രിതമായി കളങ്കപ്പെടുത്തുകയാണ് സംഘപരിവാര്‍ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഏതു മത ആദര്‍ശ ജീവിതത്തിനും ഭരണഘടനാനുസൃതമായ അവകാശമുണ്ടെന്നിരിക്കെ പൗരന്മാരുടെ ആശയ വ്യക്തിത്വത്തെ അപരവല്‍കരിക്കുകയും വേട്ടയാടുകുയും ചെയ്യുന്ന ഐഡന്റിറ്റി വാറാണ് ഫാസിസത്തിന്റെ തന്ത്രങ്ങളെന്ന് മതേതര പൊതുബോധം തിരിച്ചറിയണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി കെമാല്‍ പാഷ സൂചിപ്പിച്ചു.

ഐ.എസ്സ്.എം സംസ്ഥാന  പ്രസിഡന്റ്  ഡോ. ജാബിര്‍ അമാനി ചടങ്ങില്‍ മുഖ്യപ്രഭാഷണം ടത്തി.  സംഗമത്തില്‍ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍. ടി.വി ഹിക്മത്ത്,  ഹമീദ് കേളോത്ത്, ചെസില്‍ ചെറിയാന്‍ രാമപുരം, സലാം വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഐ.ഐ.സി ചെയര്‍മാന്‍ വി.എ മൊയ്തുണ്ണി കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് അരിപ്ര സ്വാഗതവും സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. 





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top