19 December Wednesday

ആർ എസ് സി സാഹിത്യോത്സവ് -2018: ബ്രോഷർ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കുവൈറ്റ്‌  സിറ്റി>പ്രവാസി മലയാളികളുടെ കലാ സാഹിത്യ മൽസരമായ കലാലയം സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ദേശീയ സാഹിത്യോത്സവ് ജനുവരി 4 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടക്കും. സാഹിത്യോൽസവിന്റെ ബ്രോഷർ പ്രകാശനം ടി. വി. എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദർ അലി ഐ. സി. എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിക്ക് നൽകി നിർവഹിച്ചു .

30 വയസ്സു വരേയുള്ള മലയാളികൾക്ക് തങ്ങളുടെ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കാനും ഉള്ള തുറന്ന അവസരമാണ് കലാലയം സാംസ്കാരിക വേദി.ഒരുക്കുന്നത്. യൂനിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ തലങ്ങളിലായി കിഡ്സ്, പ്രൈമറി,ജൂനിയർ, സെക്കൻററി ,സീനിയർ, ജനറൽ എന്നീ 6 വിഭാഗങ്ങളായാണ് മൽസരങ്ങൾ നടക്കുന്നത്.

യൂനിറ്റ്, സെക്ടർ, സെൻട്രൽ മൽസരങ്ങളിലൂടെ കടന്നു വരുന്ന പ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യോൽസവിൽ കലാ സാഹിത്യ രംഗത്തെ പ്രമുഖർ വിധികർത്താക്കളായെത്തും. നാഷനൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾക്ക് ജി. സി. സി തലത്തിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നത് ഈ വർഷത്തെ സാഹിത്യോത്സവിന്റെ മാറ്റ് വർധിപ്പിക്കുന്നു. ആർ. എസ്. സി യൂനിറ്റ് കമ്മിറ്റി മുഖേന രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രജിസ്ട്രേഷന് 51584188, 55344665, 99250 916 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 


പ്രധാന വാർത്തകൾ
Top