17 November Saturday

റിയാദിൽ കേളി കുടുംബവേദിയുടെ നേതൃത്വ ത്തിൽ ''എന്റെ മലയാളം'' സാക്ഷരതാ പദ്ധതിയുടെ പഠനക്ലാസുകൾക്ക് തുടക്കമായി.

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

റിയാദ്: കേരള സർക്കാരിന്റെ മലയാളം മിഷൻ സാക്ഷരതാ മിഷൻ
സഹകരണത്തോടെ   റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ നേതൃത്വ ത്തിൽ ''എന്റെ മലയാളം'' സാക്ഷരതാ പദ്ധതിയുടെ  പഠനക്ലാസുകൾക്ക്
തുടക്കമായി.

പ്രശസ്ത കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ കെ സച്ചിദാനന്ദനാണ് കഴിഞ്ഞ വര്ഷം പദ്ധതി ഉത്‌ഘാടനം ചെയ്തത് .പ്രവാസി മലയാളി കുട്ടികൾക്ക് മലയാളഭാഷ പരിചയപ്പെടുത്തുന്നതിനായി നടത്തിവരുന്ന കേളി മധുരം മലയാളം പദ്ധതിക്ക്
പുറമെയാണ് പ്രവാസി മലയാളികൾക്കായി ''എന്റെ മലയാളം'' സാക്ഷരതാ മിഷന് തുടക്കം
കുറിച്ചിരിക്കുന്നത്.


അക്ഷര സാക്ഷരതക്കുപരിയായി പ്രവാസികൾക്ക് ആരോഗ്യം, സാമ്പ ത്തികം, പരിസ്ഥിതി, മാലിന്യ
നിർമാർജ്ജനം, ദുരന്ത നിവാരണം, സമ്മതിദാനം , നിയമം എന്നീ മേഖലകളിലെല്ലാം സമ്പൂർണ്ണ
സാക്ഷരത കൈവരിക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് എന്റെ മലയാളം
സാക്ഷരതാ മിഷൻ  പ്രാധാന്യം നൽകുന്നത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന
പരിചയവുമുള്ള അധ്യാപികമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
വിവിധ കാരണങ്ങളാൽ അക്ഷരാഭ്യാസം നേടാ3 കഴിയാതെപോയവരും പഠനം ഇടക്കു മുടങ്ങിപോയവരും അക്ഷരങ്ങൾ തന്നെ മറന്നുപോയവരും ഉൾ െപ്പടെ ആദ്യദിവസം മൂന്ന് മണിക്കൂർ
വീതം ദൈർഘ്യമുള്ള സെഷനുകളിലായി മുന്നൂറിൽപരം പ്രവാസികളാണ് 11  ഡിവിഷനുകളിലായി ക്ലാസിൽ പങ്കെടു ത്തത്.


ആഴ് ച്ചയിൽ ഒരിക്കൽ എന്ന രീതിയിലാണ് റിയാദ്, അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നീ
പ്രദേശങ്ങളിൽ കുട്ടികൾക്കായുള്ള മധുരം മലയാളം പരിപാടി ഉൾ പ്പടെ സാക്ഷരതാ തുടർപഠന
ക്ലാസ് സംഘടി പ്പിക്കുന്നതെന്ന് കേളി ഭാരവാഹികൾ പറമു. തുടർപഠന ക്ലാസ്സിന്റെ ഉത്ഘാടനം
കേളി മുഖ്യ രക്ഷാധികാരി കെ ആർ ഉണ്ണികൃഷ്‌ണൻ , രക്ഷാധികാരി സമിതി അംഗം മുഹമ്മദ്
വള്ളികുന്നം എന്നിവർ നിർവ്വഹി ച്ചു.

ചടങ്ങിൽ കേളി പ്രസിഡന്റ് ദയാനന്ദൻ  ഹരിപ്പാട്
അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷൗക്ക ത്ത് നിലമ്പൂർ  രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ്
മേലേതിൽ, സതീഷ്‌കുമാർ, ഗീവർഗ്ഗീസ്, ജോ: സെക്രട്ടറിമാരായ ഷമീർ കുന്നുമ്മൽ  , റഫീഖ്
പാലത്ത്, സാംസ്‌കാരിക വിഭാഗം കൺവീനർ ടിആർ  സുബ്രമണ്യൻ , അധ്യാപികമാരായ, സീബ
അനി, മാജിദ ഷാജഹാൻ , ലീന സുരേഷ്, ഷൈനി അനിൽ, സ്മിത മധു, ഫസീലനാസർ, സീന
സെബിൻ , പ്രിയ വിനോദ്, ഷംഷാദ് അഷറഫ്, എന്നിവർ സംസാരി ച്ചു.
 

പ്രധാന വാർത്തകൾ
Top