25 September Tuesday

ആഘോഷങ്ങളില്ലാതെ രജനികാന്തിന് 67

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017

ചെന്നൈ > ആഘോഷങ്ങളില്ലാതെ രജനികാന്തിന് ചൊവ്വാഴ്ച 67 തികഞ്ഞു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് രജനികാന്ത് പറഞ്ഞു. തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ ആരാധകര്‍ കുറവൊന്നും വരുത്തിയില്ല. രാഷ്ട്രീയ പ്രവേശനത്തിന് സ്വാഗതമോതുന്നതടക്കം നിരവധി ആശംസാ പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ പതിച്ചിരുന്നു. ആരാധകര്‍ പ്രാര്‍ഥനാ യോഗങ്ങളും സംഘടിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രജനി ജന്മദിന ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. 2015ല്‍ ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്നും കഴിഞ്ഞവര്‍ഷം മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നും ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.

പ്രധാന വാർത്തകൾ
Top