15 November Thursday

ഷാര്‍ജയിലെ റഡാറുകള്‍ ഇനി കൂടുതല്‍ കാര്യക്ഷമമാകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

ഷാര്‍ജ > ഷാര്‍ജയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് റഡാറുകള്‍ ഇനിമുതല്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ മാത്രമല്ല പിന്നിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും റഡാറുകള്‍ പിടികൂടുമെന്ന് ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കിലും റഡാറുകള്‍ മിന്നും. കൂടാതെ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ അനുവദനീയമായ ലെയിനുകള്‍ തെറ്റിച്ച് വാഹനമോടിച്ചാലും സ്മാര്‍ട്ട് റഡാറുകള്‍ കണ്ടെത്തും.

എമിറേറ്റിലെ റോഡ്സുരക്ഷ വര്‍ധിപ്പിക്കുകയാണ് സ്മാര്‍ട്ട് റഡാറുകളുടെ പുതിയ സേവനങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നു ഷാര്‍ജ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോളിങ് വകുപ്പ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്ലേയ് അല്‍ നഖ്ബി പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top