17 November Saturday

പ്രതിധ്വനി 'ക്വിസ' ഫിലിം ഫെസ്റ്റിവല്‍ : തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിംഗ് ഡിസംബര്‍ 2ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

തിരുവനന്തപുരം > കേരളത്തിലെ ഐറ്റി  ജീവനക്കാരില്‍ നിന്നും ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ച പ്രതിധ്വനിയുടെ  'ക്വിസ' ചലച്ചിത്രമേളയില്‍, ഐ ടി ജീവനക്കാര്‍ 2017ല്‍  സംവിധാനം ചെയ്ത 35 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിംഗ്  ഡിസംബര്‍  2ന് ( ശനിയാഴ്ച) ടെക്നൊപ്പാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഉണ്ടായിരിക്കും. ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌ക്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി ഇത് ആറാമത് തവണയാണ് ഐ ടി ജീവനക്കാര്‍ക്കായി ഫിലിം ഫെസ്റ്റിവല്‍ ( പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍) നടത്തുന്നത്.

മുന്‍വര്‍ഷങ്ങളെക്കാള്‍ മികച്ച പ്രതികരണമാണ് സംസ്ഥാന വ്യാപകമായിട്ടുള്ള ഐറ്റി  ജീവനക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ച പ്രതിധ്വനിയുടെ ചലച്ചിത്രമേളയ്ക്ക് ഇത്തവണ ലഭിച്ചത്. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ശ്രീ എം എഫ് തോമസ്  ചെയര്‍മാനായിട്ടുള്ള ജൂറിയില്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര സംവിധായകരായ ശ്രീ. നേമം പുഷ്പരാജ് , ശ്രീമതി. വിധു വിന്‍സെന്റ് എന്നിവരും അംഗങ്ങളാണ്.


രാവിലെ 9 മണിക്ക് തുടങ്ങുന്ന സ്‌ക്രീനിംഗ് , വൈകുന്നേരം 7.30 നു അവസാനിക്കും. അന്നേ ദിവസം  വൈകുന്നേരം 8 മണിക്ക് ജൂറി ചെയര്‍മാന്‍ ശ്രീ എം എഫ് തോമസ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഡിസംബര്‍ 7നു വൈകുന്നേരം 6 മണിക്ക് ടെക്നോപാര്‍ക്കില്‍ വച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ശ്രീദിലീഷ് പോത്തനും പ്രശസ്ത നടന്‍ അലെന്‍സിയറും പങ്കെടുക്കും.

ടെക്കികള്‍ സംവിധാനം ചെയ്ത 125 ലഘു ചിത്രങ്ങളാണ് ഇത് വരെ നടന്ന പ്രതിധ്വനിയുടെ ക്വിസ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ശ്രീ ഷാജി എന്‍ കരുണ്‍ (2012), ശ്രീ വിനീത് ശ്രീനിവാസന്‍ (2013), ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍(2014) , ശ്രീ ശ്യാമപ്രസാദ് (2015), ശ്രീ ജയരാജ് (2016) എന്നിവരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍  'പ്രതിധ്വനി ക്വിസ' ചലച്ചിത്ര മേളയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്തത് .

മുഴുവന്‍ ഐ ടി ജീവനക്കാരെയും സിനിമ പ്രേമികളെയും ഫിലിം ഫെസ്റ്റിവല്‍ ആസ്വദിക്കുന്നതിനു  പ്രതിധ്വനി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്, ഡെലിഗേറ്റുകള്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.


http://qisa.prathidhwani.org/delegate-registration/

വിശദ വിവരങ്ങള്‍ക്കും ഷെഡ്യൂളിനും  :

Website : http://qisa.prathidhwani.org/ 
Facebook : www.facebook.com/technoparkprathidhwani


കൂടുതല്‍ വിവരങ്ങള്‍ക്ക്

അശ്വിന്‍ എം സി - (ജനറല്‍ കണ്‍വീനര്‍ PQFF 2017)-9645203315
മാഗി വൈ വി - (ഫെസ്റ്റിവല്‍ ഡയറക്ടര്‍ PQFF 2017) - 9846500087




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top