20 September Thursday

'പൊന്നോണം 2017'; സെന്റ്‌ സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2017

കുവൈറ്റ് സിറ്റി > കുവൈറ്റ് സെന്റ്.  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ്.  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകതലത്തിലുള്ള ഓണാഘോഷം 'പൊന്നോണം 2017' എന്ന പേരില്‍, സപ്തംബര്‍ 29 വെള്ളിയാഴ്ച്ച സെന്റ്. സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ വെച്ച് അതിവിപുലമായ പരിപാടികളോടെ നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച്, ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ബഹു. സഞ്ചു ജോണ്‍ അച്ചന്റെ അധ്യക്ഷതയില്‍ നടത്തിയ പൊതുസമ്മേളനം  അടൂര്‍ എംഎല്‍എ. ശ്രീ. ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്തു.

മാനവരെല്ലാവരും ഒന്നുപോലെ വാണരുളിയ മഹാബലിയുടെ കാലഘട്ടത്തിന്റെ സന്ദേശം തന്നെയാണ്, ക്രിസ്തുദേവനും ലോകത്തിനു നല്‍കിയതെന്നും, അത് ലോകജനതയ്ക്ക് ആകമാനമായി നല്‍കിയ സന്ദേശമായിരുന്നെന്നും ബഹു. എംഎല്‍എ. തന്റെ ഓണസന്ദേശത്തില്‍ പറഞ്ഞു. യോഗത്തില്‍, ഇടവക സെക്രട്ടറി ശ്രീ. ബിനു തോമസ്, യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. അലക്‌സ് പോളച്ചിറയ്ക്കല്‍, പൊന്നോണം 2017 ജനറല്‍ കണ്‍വീനര്‍ ശ്രീ. ഷാജു ജോണ്‍ എന്നിവര്‍ സംസാരിക്കുകയും ഇടവക ട്രസ്റ്റി ശ്രീ. സ്റ്റീഫന്‍ തോമസ്, പ്രസ്ഥാനം വൈസ്. പസിഡന്റ് . ശ്രീ. ലിറ്റി എന്നിവര്‍ സംബന്ധിക്കുകയും ചെയ്തു.

പൊതുയോഗത്തിനു ശേഷം, യുവജനപ്രസ്ഥാന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ച  ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി, മാവേലിയുടെ എഴുന്നെള്ളത്തും, ഓണപ്പൂക്കളവും ഒരുക്കിയിരുന്നു.

 

പ്രധാന വാർത്തകൾ
Top