Top
24
Friday, November 2017
About UsE-Paper

കല കുവൈറ്റ് ചിത്രരചനാ മത്സരം 'മഴവില്ല് 2017'; രജിസ്‌ട്രേഷന്‍ തുടരുന്നു

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍  ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തി വരാറുള്ള 'മഴവില്ല് 2017' ചിത്രരചന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു.നവംബര്‍ 10ന് 2 മണിക്ക് റിഗ്ഗായ് അല്‍ ജവഹറ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി  കിന്റ്റര്‍ ഗാര്‍ഡന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നാല് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ്ണമെഡലുകളും, ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രെഷന്‍ www.kalakuwait.com എന്ന വെബ്‌സൈറ്റ് വഴിയും, വിവിധ സ്‌കൂളുകള്‍ മുഖേനയും നടന്നു വരുന്നു. അബ്ബാസ്സിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ കല സെന്ററുകളില്‍ 'മഴവില്ല്2017' ന്റെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്. സ്‌പോട്ട് രജിസ്ട്രേഷന്‍  സ്വീകരിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് . നവംബര്‍ 10 ഉച്ചയ്ക്ക് 1 മണിക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പരിപാടിയുടെ ഭാഗമായി ക്ലേമോഡലിംഗ് വര്‍ക്ക് ഷോപ്പും നടക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 97961678, 97262978, 97683397, 24317875 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Related News

കൂടുതൽ വാർത്തകൾ »