21 September Friday

ജിദ്ദ നവോദയ പി കൃഷ്ണപിള്ള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2017

ജിദ്ദ > ജിദ്ദ നോവോദയ പി കൃഷ്ണപിള്ള ദിനാചരണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ വെച്ച്  നടന്ന പരിപാടി രക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ ശക്തിക്ക് വ്യക്തമായ രാഷ്ട്രീയ നേതൃത്വം കൊടുക്കുകയും അവരുടെ സംഘടിതശക്തിയെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിനും അനുഗുണമായി വര്‍ത്തിയെടുക്കുകയും ചെയ്ത ക്രാന്തദര്‍ശിയായ ജനനേതാവായിരുന്നു കൃഷ്ണപിള്ളയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി കെ റൗഫ് പറഞ്ഞു.

അതുല്യമായ സംഘടനാ ശേഷിയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധവും സന്നദ്ധതയും മനുഷ്യ സ്‌നേഹവും ധീരതയും സമ്മേളിച്ച അതുല്യ വ്യക്ത്യത്വമായിരുന്നു കൃഷ്ണപ്പിള്ള എന്ന് മുഖ്യ അനുസ്മരണ പ്രഭാഷണത്തില്‍ ജഗനാഥന്‍ പറഞ്ഞു.

സലാഹുദ്ദീന്‍ വെമ്പായം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹിമാന്‍ വണ്ടൂര്, സി എം അബ്ദുറഹിമാന്‍, ഫിറോസ് മുഴപ്പിലങ്ങാട്, മജീദ് കോഴിക്കോട്, എന്നിവര്‍ അനുസ്മരണം നടത്തി. ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും റഫീക്ക് പത്തനാപുരം നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top