17 November Saturday

കേളി സാസ്‌കാരികവേദി പി കൃഷ്ണപിള്ള ദിനാചരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

റിയാദ് >  കേളി കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പി കൃഷ്ണപിള്ള ദിനാചരണം നടത്തി. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നിദാനമായ നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു പി കൃഷ്ണപിള്ളയെന്ന് കളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം റഷീദ് മേലേതില്‍ അനുസ്മരണ പ്രഭാഷണം പറഞ്ഞു.  ഏഴു പതിറ്റാണ്ടിന് മുന്‍പ് ഏതെല്ലാം സാമൂഹിക അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പി കൃഷ്ണപിള്ളയെപ്പോലുള്ള സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ നിലകൊണ്ടിരുന്നോ അത്തരം സാമൂഹിക അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ആര്‍എസ്സ്എസ്സിന്റെയും സംഘ് പരിവാറിന്റേയും നേതൃത്വത്തില്‍ ഇന്നു നടന്നുവരുന്നതെന്നും ഇതിനെതിരെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുസ്മരണ യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരിസമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍ അധ്യക്ഷനായിരുന്നു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ആേക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍ എന്നിവരും കൃഷ്ണപിള്ളയെ അനുസ്മരിച്ചു. കേളി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top