21 September Friday

കാൽനൂറ്റാണ്ടിൻറെ മധുരം പേറി ഉഴവൂർ ഒഎല്‍എല്‍എച്ച്എസ് സുഹൃത്തുക്കളുടെ ഓർമക്കൂട്ട്; ഓസ്‌ട്രേലിയയിൽ സ്വാഗതസംഘം

എബി പൊയ്ക്കാട്ടിൽUpdated: Tuesday May 15, 2018

മെല്‍ബണ്‍> സൗഹൃദങ്ങള്‍ പുതുക്കുന്ന ഓര്‍മ്മകള്‍ പങ്കിടുന്ന 25 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസ് 92 ബാച്ച് സുഹൃത്തുക്കള്‍. മാതൃവിദ്യാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തരിച്ച റോയി, പീറ്റര്‍ എന്നിവരുടെ അനുസ്മരണവും നടക്കും.

ഓഗസ്‌റ് 3 ന് പഴയ ക്ലാസ് റൂമില്‍ ഒത്തുകൂടി ഓര്‍മകളുടെ മധുരം നുണഞ്ഞ് സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയില്‍ ഗുരുക്കന്മാരെ ആദരിക്കും. 

ഒഎല്‍എല്‍എച്ച്എസ് സുഹൃത്തുക്കളുടെ ഓര്‍മക്കൂട്ടിന്റെ ഓസ്ട്രേലിയന്‍ പ്രവര്‍ത്തനങ്ങള്‍ ജോ സൈമണ്‍ ഉറവക്കുഴിയില്‍, ഷിബു പനംതാണത്, രാജു ഒറ്റത്തങ്ങാടിയില്‍, ബിജോ എബ്രഹാം, ആശ പച്ചിക്കര, സ്മിത ജോമോന്‍ (മെല്‍ബണ്‍), അനിത ജയ്‌മോന്‍ (ബ്രിസ്‌ബണ്‍) എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top