Top
22
Tuesday, August 2017
About UsE-Paper

തനിമയുടെ ഓണാഘോഷം; ഒക്ടോബര്‍ 20 ന്

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് > മറുനാടന്‍ മലയാളികളുടെ മാനവികഗൃഹാതുര കൂട്ടായ്മ തനിമ സംഘടിപ്പിക്കുന്ന ഐക്യഓണാഘോഷം 'ഓണത്തനിമ 2017' ഒക്ടോബര്‍ 20നു അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂള്‍ വച്ചു നടക്കും. പ്രവാസി മഹോത്സവം ഓണത്തനിമയും, രാജ്യാന്തര വടംവലി ഫെഡറേഷന്റെ മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന 13ാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പും സംയുക്തമായാണു ഒരുക്കിയിട്ടുള്ളത്.

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സെപ്റ്റംബര്‍ 30നു മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിശദാംശങ്ങള്‍ക്ക് 67662667 / 99865499 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.