16 November Friday

കുരുന്നുകളുടെ കലാപ്രകടനങ്ങളുമായി കേളി സാംസ്‌കാരിക വേദിയുടെ ബക്രീദ് ഓണം സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

റിയാദ്: പൂക്കളങ്ങളും മൈലാഞ്ചിയും കുരുന്നുകളുടെ കലാപരിപാടികളുമായി കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ ഏരിയ സംഘടിപ്പിച്ച ബക്രീദ് ഓണം സംഗമം ശ്രദ്ധേയമായി. കുടുംബവേദി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ദേവദത്ത അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. കലേശന്‍ അവതരണഗാനം ആലപിച്ചു. കുട്ടികളുടെ മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ പൊട്ടിക്കല്‍, മിട്ടായി പെറുക്കല്‍, തുടങ്ങിയ വിവിധയിനം മത്സരങ്ങളും നടന്നു. വിഭവസമൃദ്ധമായ സദ്യയുയുമുണ്ടായി

കേളി കേന്ദ്ര സാംസ്‌കാരിക സമിതി അംഗം കെ ടി ബഷീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വാസുദേവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്‌ടിങ് കണ്‍വീനര്‍ ദസ്‌തക്കീര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ബി പി രാജീവന്‍, കുഞ്ഞിരാമന്‍ മയ്യില്‍, കേളി സെക്രട്ടറി ഷൌക്കത്ത്, കേളി ആക്‌ടിങ് പ്രസിഡന്റ് മെഹ്റൂഫ് പൊന്ന്യം, കുടുംബവേദി ആക്‌ടിങ് സെക്രട്ടറി മാജിദ ഷാജഹാന്‍, കുടുംബവേദി അര്‍ബഈന്‍ യൂണിറ്റ് സെക്രട്ടറി  ദീപ വാസുദേവന്‍, പ്രസിഡന്റ് നിസ നിഷാദ്, ഏരിയ കമ്മിറ്റി അംഗം ഷിനു കാപ്പാട് എന്നിവര്‍ സംസാരിച്ചു. ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ജാഫര്‍ ഖാന്‍ നന്ദി പറഞ്ഞു. പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top