16 November Friday

മെല്‍ബണ്‍ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ് (wmcg) ഓണഘോഷം ഈ മാസം 26ന്

എബി പൊയ്ക്കാട്ടില്‍Updated: Friday Aug 4, 2017

മെല്‍ബണ്‍ > വിന്ധം മലയാളി കുട്ടായ്മയായ വിന്ധം മലയാളി കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡിന്റെ (wmcg
) ഓണാഘോഷം ആഗസ്റ്റ് 26ന് വില്യംസ് ടൗണ്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ നടക്കും.

wmcg യില്‍ നിന്നുള്ള നൂറില്‍ പരം കുട്ടികളും, നാല്‍പ്പതില്‍ പരം മുതിര്‍ന്നവരും 3 മണിക്കുര്‍ നീളുന്ന വിവിധങ്ങളായ കലാ പരിപാടികള്‍ അവതരിപ്പിക്കും. മാവേലിയുടെ എഴുന്നള്ളത്, തിരുവാതിര, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍, പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കും. ഇരുപതോഞ്ചോളം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടു കൂടിയായിരിക്കും ആഘോഷമവസാനിക്കുകയെന്ന് വിന്ധം പ്രസിഡന്റ് വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് ബിജു ഭാസ്‌കരന്‍, സെക്ട്രട്ടറി പ്രദീപ്, ഖജാന്‍ജി മനോജ്, ജോയിന്റ് സെക്ട്രട്ടറി ഹാന്‍സ് തുടങ്ങിയവര്‍ അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top