26 September Wednesday

തനി മലയാളം അബ്ബാസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കുവൈത്ത് സിറ്റി > കുവൈത്തിലെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ നഴ്‌സുമാരുടെ സംഘടനയായ 'തനിമലയാളത്തി'ന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയയില്‍ വച്ച് ഓണാഘോഷം നടത്തി. നഴ്‌സിങ് അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ജോണ്‍ തൊടുകയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നഴ്‌സിംഗ് അസിസ്‌റ്റന്റ് ഡയറക്‌ടര്‍ മധുക്കര്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷാധികാരി സാംകുട്ടി തോമസ് സ്വാഗതം ആശംസിച്ചു.
         
   ദേശീയ അവാര്‍ഡ് നേടിയ പ്രശസ്‌ത സംവിധായകന്‍ ദിലീഷ് പോത്തനെ ചടങ്ങില്‍ ആദരിച്ചു. നാട്ടില്‍ മലയാളികള്‍ ഓണം ആഘോഷമാക്കാത്തപ്പോള്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ മുടക്കം കൂടാതെ നടത്തുന്ന ഓണാഘോഷത്തെ അദ്ദേഹം അഭിനന്ദിച്ചു. ഡൊറോത്തി മധുക്കര്‍, മോഹനന്‍, സരോഷ് തോമസ്, റിംജു ജോസ്, ശ്രീജിത്ത്, ബിനു ബേബി, സാജു സ്‌റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ബിജു ജോസ് നന്ദി അര്‍പ്പിച്ചു.

 കുവൈറ്റിലെ പ്രശസ്‌ത ഗായകരായ ബിജു തിക്കോടി, മുഹമ്മദ് റാഫി, സ്‌നേഹ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി .വിഭവസമൃദ്ധമായ ഓണസദ്യ യോട് കൂടി പരിപാടികള്‍ സമാപിച്ചു.

 

പ്രധാന വാർത്തകൾ
Top