24 September Monday

കോട്ടയം തിരുനക്കര പൊന്നോണം 2017; കലാപരിപാടികളോടെ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 2, 2017

കുവൈറ്റ് സിറ്റി > കോട്ടയം ഡിസ്ട്രിക്ട്‌ അസോസിയേഷന്റെ ആദ്യ ഓണാഘോഷം 'കോട്ടയം തിരുനക്കര പൊന്നോണം 2017' അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് വര്‍ണശബളമായ ആഘോഷങ്ങളോടെ കൊണ്ടാടി. കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ച പൊതുസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം മനോജ് കെ ജയന്‍ മുഖ്യാതിഥി ആയിരുന്നു.
 
കോട്ടയം ഡിസ്ട്രിക്ട്‌ അസോസിയേഷന്‍ പ്രസിഡണ്ട് സാം നന്ത്യാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അലക്‌സ് തൈക്കടവില്‍ നന്ദിയും രേഖപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍  എന്‍ അജിത്ത് കുമാര്‍ ചടങ്ങില്‍ ആശംസ നല്‍കി. പ്രശസ്ത ഗായകന്‍ കിഷോര്‍വര്‍മ്മയും സിനിമാതാരം മനോജ്.കെ.ജയനും ചേര്‍ന്നു നയിച്ച ഗാനമേള ഹൃദ്യമായിരുന്നു. നൃത്തച്ചുവടുകളും അവതരണവുമായി സിനിമാ സീരിയല്‍ താരം ദേവി ചന്ദനയും പരിപാടിയില്‍  ശ്രദ്ധേയമായി. പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് അലന്‍ പാമ്പാടി ഓര്‍ക്കസ്ട്രായ്ക്ക് നേതൃത്വം നല്‍കി.
   
പൊതുസമ്മേളനത്തില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഐസിഎസ്‌കെ പ്രിന്‍സിപ്പാള്‍ ഡോ. ബിനുമോനെ മൊമന്റോ നല്‍കി ആദരിച്ചു. മോന്‍സ് ജോസഫിനുള്ള കോട്ടയത്തിന്റെ  മൊമന്റോ മനോജ്.കെ.ജയന്‍ കൈമാറി. അസോസിയേഷന്റെ മൊമന്റോ വൈസ് പ്രസിഡണ്ട് സുരേഷ് തോമസ്സ് മനോജ്.കെ.ജയന് നല്‍കി ആദരിച്ചു.വടംവലി മത്സരത്തില്‍ ജേതാക്കളായ കുവൈറ്റിലെ കെകെബി ടീമിനും,കോട്ടയത്തിന്റെ സ്വന്തം ചെണ്ടമേളം ടീമായ കോട്ടയം ക്‌നാനായ ബീറ്റ്‌സിനും കോട്ടയം  അസോസിയേഷന്‍ മൊമന്റോ നല്‍കി അനുമോദിച്ചു.
   
അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ ശിങ്കാരിമേളം, തിരുവാതിര,ഭരതനാട്യം,സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവയ്‌ക്കൊപ്പം സുജിത രാജേഷിന്റെ നേതൃത്തില്‍ നടന്ന ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍ പ്രോഗ്രാമില്‍ ഏറെ ശ്രദ്ധേയമായി.

അക്ഷരനഗരിയുടെ എല്ലാ പ്രൗഢിയും വിളിച്ചറിയിച്ചു കൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ കോട്ടയത്തിന്റെ വിവിധ പ്രാദേശികസംഘടനകളുടേയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകളുടേയും പ്രതിനിധികള്‍ പങ്കെടുത്തു .


 

പ്രധാന വാർത്തകൾ
Top