24 September Monday

ഹൂസ്റ്റണ്‍ കെ എച് എസില്‍ വിപുലമായ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2017

ഹൂസ്റ്റണ്‍> സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും, സമഭാവനയുടെയും പ്രതികമായ മഹാബലിയെ വരും തലമുറയിലൂടെ വളര്‍ത്തിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ഹൂസ്റ്റണിലെ ഹിന്ദു സമൂഹം. ഓണാഘോഷം ചാനലുകളില്‍ ഒതുങ്ങുമ്പോള്‍ പരമ്പരാഗതമായ ഓണാഘോഷമാണ് ഒക്ടോബര്‍ മാസം ഒന്നാം തീയതി സ്റ്റാഫോര്‍ഡ്‌ഷെയര്‍- മിസ്സൗറി സിറ്റി, ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്നത്

 സാംസകാരിക പരിപാടികളോടൊപ്പം തനത് തിരുവാതിര, ചെണ്ടമേളം, ഓണപ്പൂക്കളം ഓണസദ്യ എന്നിവ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്ര സൗകര്യങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി കൂടിയുള്ള ഓണാഘോഷം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സഹോദരീ സഹോദരന്മാരേയും സ്‌നേഹാദരങ്ങളോടെ വിനയ പുരസ്സരം ക്ഷണിക്കുന്നതായി സംഘടകര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: വിനോദ് വാസുദേവന്‍ 832 528 6581, ഷണ്‍മുഖന്‍ വല്ലുളിശ്ശേരി 832640 0614, രമാ പിള്ള 832 350 1701, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top